തിരുവനന്തപുരം: പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റ്, ​സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പികുന്ന പത്മരാജന്റെ സാഹിത്യ ലോകം ഏകദിന സെമിനാർ 11ന് സെൻട്രൽ ലൈബ്രറി ഹാളിൽ നടക്കും. രാവിലെ 10ന് കഥാകൃത്ത് ചന്ദ്രമതി ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ.ശോഭന അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ,​ ജനറൽ സെക്രട്ടറി ബൈജു ചന്ദ്രൻ, ​എക്സിക്യുട്ടീവ് അംഗം എ.ചന്ദ്രശേഖർ തുടങ്ങിയവർ സംസാരിക്കും. വിവിധ വിഷയങ്ങളിൽ കെ. പ്രസന്നരാജൻ,​ വി.വി. കുമാർ, ​വിനു എബ്രഹാം, ​ടി. അനിതകുമാരി,​ ടി.കെ. സന്തോഷ് കുമാർ, ​ആഷ നജീബ് തുടങ്ങിയവർ പ്രബന്ധം അവതരിപ്പിക്കും. ട്രസ്റ്റ് സെക്രട്ടറി പ്രദീപ് പനങ്ങാട് മോഡറേറ്ററാകും. ഉച്ചയ്ക്ക് 2ന് പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി പത്മരാജനുമായുള്ള സംവാദവും നടക്കും. രാവിലെ 10മുതൽ വൈകിട്ട് 5വരെ നടക്കുന്ന സെമിനാറിൽ പത്മരാജന്റെ ചെറുകഥകൾ, ​നോവലുകൾ എന്നിവയെ കുറിച്ചുള്ള ചർച്ചയും പത്മരാജൻ കൃതികളുടെ പ്രദർശനവും ഉണ്ടായിരിക്കും.