ആര്യനാട് :ആര്യനാട് പഞ്ചായത്ത് കേരളോത്സവം ഇന്ന് മുതൽ 11 വരെ നടക്കും.ഇന്ന് രാവിലെ 9ന് പള്ളിവേട്ട പഞ്ചായത്ത് സ്റ്റേഡിയത്തിൽ കെ.എസ്.ശബരീനാഥൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ്‌ എസ്‌.ഷാമില ബീഗം അധ്യക്ഷത വഹിക്കും.രാവിലെ 9 ന് ഫുട്ബാൾ (പള്ളിവേട്ട സ്റ്റേഡിയം) , 2 ന് കബഡി (ആര്യനാട് ഗവ.എച്ച്എസ്എസ് മൈതാനം). 5 ന് ബാഡ്മിന്റൺ (എച്ച്ആർഡിസി ഗ്രൗണ്ട് ). 10 ന് രാവിലെ 9 മുതൽ കലാമത്സരങ്ങൾ (ആര്യനാട് ഗവ.എൽപിഎസ്), ക്രിക്കറ്റ് (തേവിയാരു കുന്ന് എൽപിഎസ് ഗ്രൗണ്ട് ), 5 ന് വോളിബാൾ ( കൊക്കോട്ടേല എൻഎസ്എസ് സ്കൂൾ ഗ്രൗണ്ട് ). 11 ന് രാവിലെ 9 ന് അത് ലറ്റിക്സ് മത്സരങ്ങൾ ( പഞ്ചായത്ത് ഓഫിസ് റോഡ് ), 4 ന് വടംവലി .