കയ്പ്പമംഗലം: കൈ ഞരമ്പുമുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചനിലയിൽ യുവാവിനെയും മാതാവിനെയും കണ്ടെത്തി. ആശുപത്രിയിലെത്തും മുമ്പേ മകൻ മരിച്ചു. മാതാവ് ഗുരുതരാവസ്ഥയിൽ . കയ്പ്പമംഗലം കാളമുറിയിൽ പരേതനായ പുളിക്കൻ പോൾ മകൻ റോയിയെയും (34) മാതാവ് ആനിയെയുമാണ് വീട്ടിലെ കിടപ്പുമുറിയിൽ കണ്ടത്. ഭാര്യയും മക്കളുമായി കാനഡയിലായിരുന്ന റോയ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. റോയിയുടെ ഭാര്യ അവരുടെ വീട്ടിലായിരുന്നു. മരണകാരണം വ്യക്തമല്ല. മകന് പിന്നാലെ ആനിയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് കരുതുന്നു.റോയിയുടെ സഹോദരൻ ലൂയി മർച്ചന്റ് നേവിയിലാണ്. റോയിയുടെ ഭാര്യ: അഞ്ജു. മക്കൾ: ഐറിൻ അന്ന, ഈഡൻ ഫിലിപ്പ്.