കോവളം: എസ്.എൻ.ഡി.പി യോഗം വെണ്ണിയൂർ ശാഖയുടെ ആഭിമുഖ്യത്തിൽ മുട്ടയ്ക്കാട് ഗവ. ആശുപത്രിയുടെ സഹകരണത്തോടെ വെണ്ണിയൂർ ഗുരുമന്ദിരത്തിന് സമീപം രോഹിണിയിൽ നാളെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു. ക്യാമ്പ് എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് കോവളം റ്റി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സുധീഷ് അദ്ധ്യക്ഷനായിരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. സുശീലൻ, സെക്രട്ടറി തോട്ടം കാർത്തികേയൻ, ആർ.വിശ്വനാഥൻ, വെങ്ങാനൂർ ഗ്രാമപഞ്ചായത്തംഗം ജയകുമാരി, സന്തോഷ്‌കുമാർ .എ.എസ്, കോവളം ശാഖാ സെക്രട്ടറി പി. സുകേശൻ, കെ. സുരേഷ് കുമാർ, ശാഖാ സെക്രട്ടറി എൻ. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.