തിരുവനന്തപുരം: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ മാനവിക വിഷയങ്ങളിലെ ശബ്ദാവലി ശില്പശാല തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിലെ ബാങ്ക്വറ്റ് ഹാളിൽ കെ.സി.എച്ച്.ആർ ചെയർമാൻ ഡോ.പി.കെ.മൈക്കിൾ തരകൻ ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി.കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിച്ചു. കേരള ഓപ്പൺ സർവകലാശാല നോഡൽ ഓഫീസർ ഡോ. ജെ. പ്രഭാഷ്, ദ്രാവിഡ ഭാഷാ പഠനകേന്ദ്രം ഡയറക്ടർ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവിരാമൻ, വി.ആർ. പ്രബോധചന്ദ്രൻ നായർ, മദ്രാസ് സർവകലാശാല നരവംശശാസ്ത്രം വിഭാഗത്തിലെ എം.പി. ദാമോദരൻ, പി.ആർ.ഡി മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.എം.വി.തോമസ്, രാജേന്ദ്രൻ ചെറുപൊയ്ക, ചാത്തനാത്ത് അച്യുതനുണ്ണി എന്നിവർ സംസാരിച്ചു. ഭാഷാ അസിസ്റ്റന്റ് ഡയറക്ടർ ഡോ.ഷിബു ശ്രീധർ സ്വാഗതവും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ റിസർച്ച് ഓഫീസർ ഡോ.ബി.സുഗീത നന്ദിയും പറഞ്ഞു.