കുളത്തൂർ: നാലാമത് തോപ്പിൽ ധർമ്മരാജൻ എവർറോളിംഗ് ട്രോഫിക്കായുള്ള പ്രൈസ് മണി ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് വൈകുന്നേരം 6 ന് കുളത്തൂർ മുക്കോലയ്ക്കൽ തോപ്പിൽ ധർമ്മരാജൻ മെമ്മോറിയൽ നാഷണൽ ക്ലബ്ബ് കോർട്ടിൽ നടക്കും. തിരുവനന്തപുരം ജില്ലയിൽ താമസക്കാരായ എല്ലാ കളിക്കാർക്കും ടൂർണമെന്റിൽ പങ്കെടുക്കാമെന്ന് തോപ്പിൽ ധർമ്മരാജൻ മെമ്മോറിയൽ നാഷണൽ ക്ലബ്ബ് പ്രസിഡന്റ് എം. രഘുനാഥനും സെക്രട്ടറി എ.എം.എ ഖാദറും അറിയിച്ചു.