1. ലോകഹിതവാദി എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
ഗോപാൽ ഹരി ദേശ്മുഖ്
2. രണ്ടുതവണ രാഷ്ട്രപതിയായ ഏക വ്യക്തി?
ഡോ. രാജേന്ദ്രപ്രസാദ്
3. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം?
കിങ് ഫഹ്‌ദ് വിമാനത്താവളം, ദമാം, സൗദി അറേബ്യ
4. ആധുനിക ബാക്ടീരിയോളജിയുടെ പിതാവ് ?
റോബർട്ട് കോച്ച്
5. 2018-ലെ സരസ്വതി സമ്മാനം നേടിയത്?
കെ. ശിവറെഡ്ഡി
6. കേരള സ്റ്റേറ്റ് എയ്‌ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സന്ദേശം?
ജീവിതത്തിൽ റീടേക്കുകളില്ല
7. ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവാഴ്ച നിലനിൽക്കുന്നത് ഏത് രാജ്യത്താണ്?
ജപ്പാൻ
8. ഹൈദരാബാദ് ഹൗസ് സ്ഥിതിചെയ്യുന്നതെവിടെയാണ്?
ന്യൂഡൽഹി
9. ജസ്റ്റിസ് നാനാവതി കമ്മിഷന്റെ അന്വേഷണവിഷയം എന്തായിരുന്നു?
1984-ലെ സിക്ക് വിരുദ്ധ കലാപം
10. കീടനാശിനി പാക്കറ്റുകളിൽ ചുവപ്പ് ത്രികോണം സൂചിപ്പിക്കുന്നത്?
മാരക വിഷാംശം
11. ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം നടന്നത് ഏത് സംസ്ഥാനത്താണ് ?
അസം
12. 'കുഞ്ഞമ്മയും കൂട്ടുകാരും" എന്ന നോവൽ രചിച്ചത്?
ഉറൂബ് (പി.സി. കുട്ടികൃഷ്ണൻ)
13. കൂടംകുളം ആണവ നിലയം തമിഴ്‌നാട്ടിലെ ഏത് ജില്ലയിലാണ് ?
തിരുനെൽവേലി
14. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ?
എച്ച്. എൽ. ദത്തു
15. പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് എന്ന ചെറുകഥാസമാഹാരം രചിച്ചത്?
ടി. പത്മനാഭൻ
16. 'ബൈസിക്കിൾ തീവ്‌സ്" എന്ന വിഖ്യാത സിനിമയുടെ സംവിധായകൻ?
വിറ്റോറിയോ ഡിസിക്ക
17. കെ.ആർ. നാരായണൻ ഇന്ത്യയുടെ രാഷ്ട്രപതിയായി ചുമതലയേറ്റ വർഷം?
1997
18. 'പ്രതിമയും രാജകുമാരിയും" എന്ന നോവൽ രചിച്ചത്?
പി. പത്മരാജൻ
19. ഏത് രാജ്യത്തിനെതിരെ ഉണ്ടായ നടപടിയാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന് കാരണമായത്?
തുർക്കി.