v

കടയ്ക്കാവൂർ: ആയാന്റവിള ശ്രീ മഹാ ലക്ഷ്മി ദേവസ്വത്തിലെ ഉത്രം മഹോത്സവ നടത്തിപ്പിന് ഉത്സവ കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എം. രഞ്ജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്. ഗാന്ധി, എ. അജിത്ത്കുമാർ(രക്ഷാധികാരികൾ), ആർ. സുരേഷ് കുമാർ (ഉത്സവ കമ്മിറ്റി പ്രസിഡന്റ്), എസ്. സ്മിജു ലാൽ (സെക്രട്ടറി ), എൻ. സുരേന്ദ്രലാൽ (ട്രഷറർ), ആർ. ബിജു, എസ്. സുജിത്,(വൈസ് പ്രസിഡന്റുമാർ), എം.എൻ. ശിവൻ, എസ്. സിദ്ധാർത്ഥൻ (ജോ. സെക്രട്ടറിമാർ), അജിത്, സുനിൽ കുമാർ, സുധീഷ്, ഗിരിലാൽ (കൺവീനർമാർ ), മോഹൻദാസ്, രതീഷ്. കെ. ദേവദാസ്, ഷാജി (ദീപാലങ്കാര കമ്മിറ്റി കൺവീനർമാർ ), ഗിരീഷ് ബാബു, സുഭാഷ്, പ്രതാപൻ, (ഫുഡ്‌ കമ്മിറ്റി കൺവീനർമാർ ), ആകാശ്, ദിനേഷ്, മഹേഷ്‌, ബബിത്ത് (ഘോഷ യാത്ര കമ്മിറ്റി കൺവീനർമാർ ) എന്നിവർ അടങ്ങുന്ന ഉത്സവ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ക്ഷേത കമ്മിറ്റി പ്രസിഡന്റ് എം. രഞ്ജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധർ നന്ദി പറഞ്ഞു. ട്രഷറർ പ്രസന്നൻ ആമുഖ പ്രസംഗം നടത്തി.