കാട്ടാക്കട:ഊരൂട്ടമ്പലം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് അംഗങ്ങൾക്ക് സ്വീകരണവും രാഷ്ട്രീയ വിശദീകരണ യോഗവും സി കെ.ശശീന്ദ്രൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജി.സജികുമാർ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്.പ്രഷീദ് ,ഐ.ബി.സതീഷ് എം.എൽ.എ,ഏരിയാ സെക്രട്ടറി ജി.സ്റ്റീഫൻ, എൻ.ഭാസുരാംഗൻ,എ.സുരേഷ് കുമാർ,എ.ശശികുമാർ,ബാങ്ക് പ്രസിഡന്റ് ജി.ജനാർദ്ദനൻ നായർ എന്നിവർ സംസാരിച്ചു.