കാട്ടാക്കട: പൂവച്ചൽ ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ്-യൂണിറ്റ് ദത്തെടുത്തിട്ടുള്ള വഴുതനമുകൾ ഗ്രാമത്തിലെ നിർധനരായ പന്ത്രണ്ട് കുടുംബങ്ങൾക്ക് ലോക് ബന്ധുരാജ് നാരായൺ ജി ഫൗണ്ടേഷന്റെ സഹകരണത്തോടെ അഞ്ച് കോഴികൾ വീതം നൽകുന്ന ജീവനം പദ്ധതിയുടെ ഉദ്ഘാടനം ഫൗണ്ടേഷൻ ട്രസ്റ്റി സെയ്യദ് കുഞ്ഞ് നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് പൂവച്ചൽ സുധീർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ സനൽകുമാർ കോഴികൾ വിതരണം ചെയ്തു. എസ്.എം.സി.ചെയർമാൻ പ്രദീപ്കുമാർ, പ്രിൻസിപ്പൽ ഇൻചാർജ്, അദ്ധ്യാപകരായ സുചിത്ര, ദീപിക, അരൂജ, ഫൗണ്ടേഷൻ ഭാരവാഹികളായ മനുവാഹിദ്, അജ്ഞു, ബിന്ദു എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറിമാരായ വിഷ്ണു, ഹർഷാന എന്നിവർ പങ്കെടുത്തു.