തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിൽ കരാറടിസ്ഥാനത്തിൽ സീനിയർ ഫാക്കൽറ്റി, റിസർച്ച് ഓഫീസർ, പ്രൊജക്ട് അസോസിയേറ്റ്, റിസർച്ച് അസോസിയേറ്റ് എന്നീ നിയമനങ്ങൾക്കായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: റിസർച്ച് ഫാക്കൽറ്റി - എൽ.എൽ.എം ബിരുദം, പി.എച്ച്.ഡി/എംഫിൽ, ഉയർന്ന പ്രായപരിധി: 40. റിസർച്ച് ഓഫീസർ - ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും, ഗവേഷണ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയം. പ്രൊജക്ട് അസോസിയേറ്റ് - ബിരുദത്തിന് പുറമേ ജേർണലിസത്തിൽ ഡിപ്ലോമ, 2 വർഷത്തെ പ്രവർത്തിപരിചയം, ഉയർന്ന പ്രായപരിധി 35. റിസർച്ച് അസോസിയേറ്റ് - സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം/എം.എസ്.ഡബ്ലു, കമ്പ്യൂട്ടർ പരിജ്ഞാനം, ഉയർന്ന പ്രായപരിധി 35.വിശദമായ ബയോഡാറ്റ സർട്ടിഫിക്കറ്രുകളുടെ പകർപ്പ് സഹിതം എക്സിക്യൂട്ടീവ് ഡയറക്ടർ, കിലെ, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ 22നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kile.kerala.gov.in