പൂവച്ചൽ: കാട്ടാക്കട സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ പൂവച്ചൽ ഗവ.യു.പി സ്കൂളിന് മികച്ച വിജയം. യു.പി അറബിക് ഓവറോൾ ഒന്നാം സ്ഥാനം, യു.പി സംസ്കൃതം ഓവറോൾ ഒന്നാം സ്ഥാനം, എൽ.പി അറബിക് ഓവറോൾ രണ്ടാം സ്ഥാനം, എൽ.പി ജനറൽ ഓവറോൾ നാലാം സ്ഥാനം, യു.പി ജനറൽ ഓവറോൾ അഞ്ചാം സ്ഥാനം എന്നിവ നേടിയാണ് സ്കൂൾ ചരിത്ര വിജയം കരസ്ഥമാക്കിയത്. ചരിത്ര വിജയം കരസ്ഥമാക്കിയ കലോത്സവ പ്രതിഭകളേയും അദ്ധ്യാപകരേയും ഹെഡ്മിസ്ട്രസ് ഗീത, പി.ടി.എ പ്രസിഡന്റ് ജി.ഒ. ഷാജി, എസ്.എം.സി. ചെയർമാൻ നാസറുദീൻ, മദർ പി.ടി.എ ചെയർപേഴ്സൺ പ്രവീണ എന്നിവർ അഭിനന്ദിച്ചു. ശബരീനാഥൻ എം.എൽ.എ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രൻ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ, വാർഡ്മെമ്പർ സുരേഷ്, സീനിയർ അസിസ്റ്റൻഡ് ലതകുമാരി എന്നിവർ പങ്കെടുത്തു.