തിരുവനന്തപുരം: സൗദി അറേബ്യയിലെ ആശുപത്രിയിലേക്ക് ബി.എസ്‌സി, ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ 13ന് സ്‌കൈപ്പ് ഇന്റർവ്യൂ നടത്തുന്നു. ഒരു വർഷ പ്രവൃത്തി പരിചയമുള്ള ബി.എസ്‌സി നഴ്‌സുമാർക്കും രണ്ടു വർഷം പ്രവൃത്തി പരിചയമുളള ബി.എസ്‌സി നഴ്‌സുമാർക്കും രണ്ടു വർഷം പ്രവൃത്തി പരിചയുമുളള ഡിപ്ലോമാ നഴ്‌സുമാർക്കും അപേക്ഷിക്കാം. വീസ, എയർടിക്കറ്റ്, താമസം, എന്നിവ സൗജന്യമായിരിക്കും. തിരഞ്ഞെടുക്കുന്നവർക്ക് 60,000 മുതൽ 70,000 രൂപ വരെ ശമ്പളം ലഭിക്കും. ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താത്പര്യമുളളവർ ബയോഡാറ്റ, സർട്ടഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം mou.odepc@gmail.com എന്ന ഇ-മെയിലിൽ 11ന് മുമ്പ് അപേക്ഷിക്കണം. കൂതുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in. ഫോൺ: 0471-23294440/41/42/43/45