jj

നെയ്യാറ്റിൻകര: മിനിമം വേതനം അട്ടിമറിച്ച കേന്ദ്ര സർക്കാരിന്റെ തൊഴിൽ വിരുദ്ധനയം തിരുത്തണമെന്ന് നെയ്യാറ്റിൻകരയിൽ നടന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വർദ്ധിക്കുന്ന തൊഴിലില്ലായ്മക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാനും രാജ്യത്ത് നടപ്പാക്കുന്ന സ്വകാര്യവത്കരണം എതിർക്കുവാനും രണ്ട് ദിവസമായി നടക്കുന്ന സമ്മേളനം ആഹ്വാനം ചെയ്തു. 3 ലക്ഷത്തിൽപ്പരം അംഗങ്ങളെ പ്രതിനിധീകരിച്ച് 496 പ്രതിനിധികളാണ് വ്ലാങ്ങാമുറി ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തത്. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.കെ. ദിവാകരൻ, സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, സി. ജയൻബാബു, കെ.ഒ. ഹബീബ്, കാട്ടാക്കട ശശി, അഡ്വ.എ. സമ്പത്ത്, സി.കെ. ഹരികൃഷ്ണൻ, കെ. ആൻസലൻ എം.എൽ.എ, പി.കെ. രാജ്മോഹൻ, വി. കേശവൻകുട്ടി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. പതിവിന് വിരുദ്ധമായി ശക്തിപ്രകടനവും പൊതുസമ്മേളനവും ഇല്ലാതെയാണ് സി.ഐ.ടി, യു ജില്ലാ സമ്മേളനം ഇക്കുറി അവസാനിച്ചത്.