ചിറയിൻകീഴ്:സഭവിള ശ്രീനാരായണാശ്രമത്തിലെ സത്സംഗം ഇന്ന് നടക്കും. രാവിലെ 8.30ന് ഗുരുകൃപ ബിജു തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ പ്രാർത്ഥന,ഗുരു പൂജ തുടർന്ന് ചിറയിൻകീഴ് നാരായണീയ സമിതി അവതരിപ്പിക്കുന്ന ഏകാഹ നാരായണീയ യജ്ഞം എന്നിവ നടക്കും.എല്ലാ ശ്രീനാരായണീയരും പങ്കെടുക്കണമെന്ന് ആശ്രമം പ്രസിഡന്റ് വി.സുഭാഷും സെക്രട്ടറി ഡി.ജയതിലകനും അറിയിച്ചു.