നെയ്യാറ്റിൻകര :കേരള യുക്തിവാദി സംഘം നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം ഇന്ന് രാവിലെ 10ന് നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാലയിൽ നടക്കും.രാവിലെ 9.30ന് പ്രതിനിധി സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.താലൂക്ക് പ്രസിഡന്റ് ജെ.സുകുമാരൻ അദ്ധ്യക്ഷത വഹിക്കും.ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ.രാജ്മോഹൻ,യുക്തവാദി സംഘം സംസ്ഥാന സെക്രട്ടറി എം.എൻ.നടരാജൻ,ജില്ലാ പ്രസിഡന്റ് റ്റി.എസ്.പ്രദീപ്,എൻ.കെ.ഇസഹാക്ക്, ബൈജു നെല്ലിമൂട്, നെല്ലിമൂട് പ്രഭാകരൻ എന്നിവർ പ്രസംഗിക്കും.12 മണിക്ക് അരുൺ അയ്യപ്പൻ, 2 ന് സി.വി.സുരേഷ്,3ന് പൂതംകോട് ശ്രീകുമാർ എന്നിവരുടെ പ്രഭാഷണം.വൈകിട്ട് 5ന് നടക്കുന്ന പൊതുസമ്മേളനം എം.എൻ.നടരാജൻ ഉദ്ഘാടനം ചെയ്യും.കിളിമാനൂ‌ർ ചന്ദ്രൻ, കെ.ആർ.രാജൻ തുടങ്ങിയവർ പ്രസംഗിക്കും.