മുടപുരം:കേരളാ കർഷക സംഘം മംഗലപുരം ഏരിയാ സമ്മേളനം ഇന്നും നാളെയും 13നും പെരുങ്ങുഴിയിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.ഇന്ന് രാവിലെ 9 .30ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അഡ്വ.വി.ജോയി.എം.എൽ.എ കാർഷിക പ്രദർശനം ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 4.30 ന് പോത്തൻകോട് വാമദേവൻ സ്മൃതി മണ്ഡപത്തിൽ പതാക ജാഥ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.വി.കവിരാജൻ ഉദ്‌ഘാടനം ചെയ്യും.അഡ്വ.യാസിർ ക്യാപ്റ്റനും എസ്.ബാബു പതാക ജാഥയുടെ മാനേജരുമാണ്.വൈകിട്ട് 6ന് പെരുങ്ങുഴി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സെമിനാറിൽ കാർഷിക രംഗത്തെ വിദഗ്ദ്ധർ പങ്കെടുക്കും.11ന് രാവിലെ 10ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ കർഷക സംഘം ഏരിയാ പ്രസിഡന്റ് ബി.മുരളീധരൻ നായർ അദ്ധ്യക്ഷത വഹിക്കും.കർഷക സംഘം ജില്ലാ സെക്രട്ടറി കെ.സി.വിക്രമൻ ഉദ്‌ഘാടനം ചെയ്യും.സംഘാടക സമിതി കൺവീനർ എസ്.വി.അനിലാൽ സ്വാഗതം പറയും.എം.എം.ബഷീർ,ജി.രാജൻ,ബി.മുരളീധരൻ,അഡ്വ.വി.ജോയി.എം.എൽ.എ.,മുല്ലശ്ശേരി മധു എന്നിവർ പങ്കെടുക്കും.13 ന് ബുധനാഴ്ച വൈകിട്ട് 6ന് പെരുങ്ങുഴി മാർക്കറ്റ് ജംഗ്‌ഷനിൽ ചേരുന്ന പൊതു സമ്മേളനം മന്ത്രി എം.എം.മണി ഉദ്‌ഘാനം ചെയ്യും.കർഷക സംഘം ജില്ലാ സെക്രട്ടറി കെ.സി.വിക്രമൻ,അഡ്വ.വി.ജോയി.എം.എൽ.എ.,സി.പി.എം.ഏരിയാ സെക്രട്ടറി മുല്ലശ്ശേരി മധു,കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം എം.ജലീൽ,സി.ഐ.ടി.യു.ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എൻ.സായികുമാർ,സി.പി.എം.ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.മുരളീധരൻ നായർ,കർഷക തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി ആർ.അനിൽ,സി.പി.എം.ഏരിയാ കമ്മിറ്റി അംഗം ബി.ശോഭ എന്നിവർ സംസാരിക്കും.