നെയ്യാറ്റിൻകര :കേരള ചേരമർ സംഘം നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച ധർണ ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു.നെയ്യാറ്റിൻകര സത്യശീലൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് കല്ലിയൂർ പീറ്റർ,സെക്രട്ടറി എ.ബി.സജു,പഴമല മോഹനൻ,സുനിൽ,പൊന്നമ്പി ധർമ്മദാസ്,പാസ്റ്റർ രാജേഷ് എം.കുഞ്ഞുകുഞ്ഞ്,കുറ്റിച്ചൽ എം.ജയചന്ദ്രൻ,ഇരുമ്പിൽ ജോണി തുടങ്ങിയവർ പങ്കെടുത്തു.