ചിറയിൻകീഴ്:ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കുട്ടികൾക്കുള്ള കലാ-കായിക മത്സരം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.‌ഡീന ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി കനകദാസ് അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ സ്വാഗതം പറഞ്ഞു.തുടർന്ന് കലാകായിക മത്സരങ്ങൾ അരങ്ങേറി.സമാപന സമ്മേളനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. എസ്.ഡീന അദ്ധ്യക്ഷത വഹിച്ചു.സമ്മാനവിതരണം ആർ.സുഭാഷ് നിർവഹിച്ചു.പി.മണികണ്ഠൻ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.സരിത,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.നസീഹ,വാർഡ് മെമ്പർമാരായ ജയൻ.ജി,ശ്രീലത.എസ്,സുരേഷ്.ആർ, ബേബി,ആർ.കെ രാധാമണി,സജിനാദേവി,സഫീദ, എം.സിയാദ്,ജോഷിബായി.ജെ, വി.ആന്റണി ഫെർണാണ്ടസ്,ജൂലിറ്റ ഗിൽബർട്ട്, ബീജ സുരേഷ്,സുരേഷ് കുമാർ.ജി,പ്രസന്ന.‌ഡി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഫൈസൽ,സി.‌ഡി.‌‌ഡി.ഒ രാജലക്ഷ്മി,ജനകീയാസൂത്രണം കൺവീനർ ജി.വ്യാസൻ,ആസൂത്രണ സമിതി വൈസ് ചെയർമാൻ എം.എ വാഹിദ് തുടങ്ങിയവർ പങ്കെടുത്തു.എം.വി കനകദാസ് സ്വാഗതവും ഐ.സി.‌ഡി.എസ് സൂപ്പർവൈസർ രേഖ.കെ നന്ദിയും പറഞ്ഞു.