വെള്ളറട: സഹ്യപർവത മലനിരകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കാക്കതൂക്കി യുവശില്പി വായനശാലയുടെ നേതൃത്വത്തിൽ കൂതാളി ജംഗ്ഷനിൽ ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ചു. സത്യാഗ്രഹം ലൈബ്രറി കൗൺസിൽ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി പ്രസിഡന്റ് പരമേശ്വരപിള്ള ഉദ്ഘാടനം ചെയ്തു. വായനശാല ഭാരവാഹികളായ സന്തോഷ്, ബാലരാജ്, ദാസയ്യൻ, വിജയകുമാർ, തുടങ്ങിയവർ സംസാരിച്ചു. വെള്ളറട ഗ്രാമപഞ്ചായത്തിലെ കാക്കതൂക്കി, കൂതാളി, പന്നിമല വാർഡുകളിലെ നിരവധിപേർ സത്യാഗ്രഹത്തിൽ പങ്കെടുത്തു. സഹ്യപർവത ഖനന നീക്കത്തിൽ നിന്നു പിൻതിരിയണമെന്നും അമ്പൂരിയിലും കവളപാറയിലും കുഞ്ഞുമലയിലും നടന്ന ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ ദുരന്തമുണ്ടാകാതിരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും സംഘാടകർ ആവശ്യപ്പെട്ടു. വൈകിട്ട് നടന്ന സമാപന യോഗത്തിൽ ഡോ: രാജ്മോഹൻ, ടി.എൽ. രാജ് തുടങ്ങിയവർ സംസാരിച്ചു.