meen

വിതുര: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജനകീയമത്സകൃഷി പദ്ധതിയുടെ ഭാഗമായി വിതുര പഞ്ചായത്തിലെ മേമല വലിയവേങ്കാട് പഴവുണ്ണിപാറയിൽ നടത്തിൽ മത്സ്യകൃഷിയുടെ വിളവെടുപ്പുത്സവം മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി ഉദ്ഘാടനം ചെയ്തു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് റഹീം, വിതുര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽ നാഥ് അലിഖാൻ, വിതുര സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീജിത്, ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ യഹിയ, മത്സ്യകർഷക കോ ഒാർഡിനേറ്റർ തച്ചൻകോട് മനോഹരൻനായർ എന്നിവർ പങ്കെടുത്തു.