sc-st-petroleum-dealers

തിരുവനന്തപുരം : പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പ്രെട്രോളിയം ഡീലർമാർക്ക് അവരുടെ പ്രെട്രോൾ, ഡീസൽ വിൽപ്പനശാലകൾ വിപുലീകരിക്കുന്നതിനായി പ്രവർത്തനമൂലധന വായ്പ നൽകുന്നതിന് പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു.
പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലർ ആയിരിക്കണം അപേക്ഷകൻ. ഒപ്പം,​ സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വിവിധ ലൈസൻസുകൾ, ടാക്സ്, രജിസ്‌ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. കുടംബ വാർഷിക വരുമാനം ആറ് ലക്ഷത്തിൽ കവിയരുത്. മേൽവിലാസം, ജാതി, കുടുംബ വാർഷിക വരുമാനം എന്നി വിവരങ്ങൾ സഹിതം വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ടൗൺ ഹാൾ റോഡ്, തൃശൂർ-20 എന്ന വിലാസത്തിൽ 30 നുള്ളിൽ ലഭിക്കണം .