nov09d

ആറ്റിങ്ങൽ: സത്യ സായി ബാബയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തോന്നയ്ക്കൽ സായിഗ്രാമത്തിൽ 24 മണിക്കൂർ ഓട്ടൻതുള്ളൽ അവതരിപ്പിച്ച് ഗിന്നസ് റെക്കോഡ് നേടാനൊരുങ്ങി തുള്ളൽ കലാകാരനായ കുറിച്ചിത്താനം ജയകുമാർ. ഇന്ത്യ ബുക്ക് ഓഫ് റെക്കോ‌‌ഡ് ജേതാവാണ് ജയകുമാർ. 13 ന് വൈകിട്ട് 6 ന് സായിഗ്രാമം സോഷ്യൽ ടൂറിസം പദ്ധതി ചെയർമാൻ നെടുമുടി വേണു ഉദ്ഘാടനം ചെയ്യും. 13 ന് രാത്രി 12 ന് തുള്ളൽ ആരംഭിച്ച് 14 ന് രാത്രി 12 ന് അവസാനിക്കുന്ന തരത്തിലാണ് പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മേയ് 12 നായിരുന്നു ജയകുമാർ ഇന്ത്യൻ ബുക്ക് ഓഫ് റെക്കാ‌‌ർഡ് സ്ഥാപിച്ചത്. പുലർച്ചെ 5 ന് ആരംഭിച്ച കലാ പ്രകടനം രാത്രി 7 വരെ നീണ്ടു. ഇടവേളകളിൽ ചെറിയ വിശ്രമം മാത്രമാണ് ജയകുമാർ എടുക്കുന്നത്. തനിമയും സൗന്ദര്യവും ആക്ഷേപ ഹാസ്യവും കൊണ്ട് കാണികളെ മുഴുവൻ സമയവും മുന്നിലിരുത്തിയാണ് റെക്കോ‌ർഡിട്ടത്.