ration-

തിരുവനന്തപുരം : റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിലേക്ക് സർക്കാർ വിഹിതം അനുവദിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റും ക്ഷേമനിധി ബോർഡ് അംഗവുമായ മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു. ഇതര ക്ഷേമപദ്ധതികളുടെ മാതൃകയിൽ ക്ഷേമനിധി ബോർഡിനെ ശക്തിപ്പെടുത്തണം, പെൻഷനും ചികിത്സ ആനുകൂല്യങ്ങളും വർദ്ധിപ്പിക്കണം . ആവശ്യമായ ഫണ്ട് ഇല്ലാത്തതു കാരണം അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. സംസ്ഥാനത്തെ സെയിൽസ്മാൻമാരെ കൂടി പദ്ധതിയിൽ അംഗമാക്കണം . പ്രതിമാസ പെൻഷൻ അയ്യായിരം രൂപയായി ഉയർത്തണമെന്നും ക്ഷേമനിധി ബോർഡിനെ ശക്തിപ്പെടുത്തുന്നതിന് യൂണിയൻ പ്രതിനിധികളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു.