തിരുവനന്തപുരം: രാജാരവിവർമ്മയുടെ പേരിലുള്ള പുരസ്‌കാരം 14ന് വൈകിട്ട് 5ന് തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ അനില ജേക്കബിനും പി. ഗോപിനാഥിനും മന്ത്രി എ.കെ. ബാലൻ സമ്മാനിക്കും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ചടങ്ങിൽ യക്ഷിയാനം എന്ന പുസ്തകം ഒ.വി. വിജയൻ സ്‌മാരക സമിതി സെക്രട്ടറി ടി.ആർ. അജയന് നൽകി മന്ത്രി പ്രകാശനം ചെയ്യും. കാനായി കുഞ്ഞിരാമൻ, ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ്, കലാചരിത്രകാരൻ ജോണി എം.എൽ തുടങ്ങിയവർ പങ്കെടുക്കും.