ആറ്റിങ്ങൽ: ആറ്റിങ്ങൽ സബ് ജില്ല കലോത്സവത്തിൽ 182 പോയിന്റ് നേടി ആറ്റിങ്ങൽ ഗേൾസ് ഓവറാൾ കിരീടം നേടി.മികച്ച പൊതുവിദ്യാലയനുള്ള ട്രോഫിയും ആറ്റിങ്ങൽ ഗവ.ജി എച്ച് എസ് എസ് നേടി.ആറ്റിങ്ങൽ സബ് ജില്ലാ കലോത്സവത്തിൽ എച്ച്.എസ് വിഭാഗത്തിൽ ഓവറാൾ,മികച്ച പൊതുവിദ്യാലയത്തിനുള്ള ട്രോഫി,അറബിക് കലോത്സവം ഓവറാൾ,ഹയർ സെക്കൻഡറി വിഭാഗം മൂന്നാം സ്ഥാനവും ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കരസ്ഥമാക്കി.