തിരുവനന്തപുരം: ശിശുദിനത്തോടനുബന്ധിച്ച് ചലച്ചിത്ര അക്കാഡമിയുടേയും ഭാരത്‌ഭവന്റേയും സഹകരണത്തോടു കൂടി ഫിലിം കൾച്ചർ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിനത്തിൽ 14ന് തൈക്കാട് ഭാരത് ഭവനിൽ കുട്ടികളുടെ ചലച്ചിത്ര മേള നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന മേളയിൽ 23 ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യം. അവാർഡ് വിതരണ സമാപന സമ്മേളനത്തിൽ നടൻ മധു,​വിജയകൃഷ്ണൻ,​ അനിൽദേവ്,​ പ്രമോദ് പയ്യന്നൂർ,​ മഹേഷ് പഞ്ചു,​ രാധാലക്ഷ്മി പദ്മരാജൻ,​ എം. മുഹമ്മദ് സലിം എന്നിവർ സംബന്ധിക്കും.