ആര്യനാട്:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ആര്യനാട് മണ്ഡലം കമ്മിറ്റി രൂപീകരണയോഗം ഡി.സി.സി സെക്രട്ടറി എൻ.ജയമോഹനൻ ഉദ്ഘാടനം ചെയ്തു.അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്റ് എസ്.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.എൻ.ജി.ഒ അസോസിയേഷൻ നോർത്ത് ജില്ലാ പ്രസിഡന്റ് ജോൺ.കെ.സ്റ്റീഫൻ മുഖ്യ പ്രഭാഷണം നടത്തി.തകിടിപുറം ഗംഗാധരൻ,എ.എ.റഹിം,ഇരുമ്പ രവീന്ദ്രൻ നായർ,ആർ.എസ്.പ്രശാന്ത് കുമാർ,ആർ.അനിൽകുമാർ,ആർ.ജയകാന്ത്,എസ്.അനിൽകുമാർ,എസ്. ജയകുമാർ എന്നിവർ സംസാരിച്ചു.മെഡിസെപ്പ് പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.മണ്ഡലം ഭാരവാഹികളായി എം.എസ്.സുകുമാരൻ, അബൂബേക്കർ കുഞ്ഞ്(രക്ഷാധികാരികൾ),എസ്.ജയകുമാർ(പ്രസിഡന്റ്),ലില്ലിഭായി(വൈസ് പ്രസിഡന്റ്),ശ്യാംലാൽ(സെക്രട്ടറി),സി.ആർ.ജസ്റ്റിൻ(ജോയിന്റ് സെക്രട്ടറി),ലളിതാംബിക(ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.