silpasasla

പാലോട്: ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കായി ചിത്രകലാ ശില്പശാലയും അദ്ധ്യാപകർക്കായി സാഹിത്യ ശില്പശാലയും സംഘടിപ്പിച്ചു. ലോകപ്രശസ്ത ചിത്രകാരിയും ഗൗരി ആർട്ട്‌ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ സജിത ശങ്കർ കുട്ടികളുടെ ക്യാമ്പിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾ വരകളും വർണങ്ങളും കൊണ്ട് സ്കൂൾ ചുവരുകൾ സമ്പന്നമാക്കി. സാഹിത്യ ശില്പശാലക്ക് സാഹിത്യകാരന്മാരായ ഡോ. ബാലചന്ദ്രൻ, ഷിനിലാൽ, ഏറ്റുമാനൂർ എം.ആർ.എസ്. മാനേജർ ഷിനു തുടങ്ങിയവർ നേതൃത്വം നൽകി.