police

തിരുവനന്തപുരം: പൊലീസിൽ അഡി.സൂപ്രണ്ട് നിയമനത്തിന് സ്ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. പൊലീസ് മേധാവി ലോക്നാഥ് ബെഹറയാണ് സമിതിയുടെ കൺവീനർ. പൊലീസ് ആസ്ഥാനത്തെ അഡി.ഡി.ജി.പി, ആഭ്യന്തരവകുപ്പ് അഡി.സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവർ അംഗങ്ങളാണ്. സ്ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനങ്ങൾ പുന:പരിശോധിക്കാനുള്ള അധികാരം ആഭ്യന്തര വകുപ്പ് അഡി.ചീഫ്സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്.