കാട്ടാക്കട:വിശ്വദീപ്തി ഇംഗ്ലീഷ്മീഡിയം സ്കൂൾ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ബാസ്ക്കറ്റ് ബാൾ ടൂർണമെന്റിൽ വിശ്വദീപ്തി സ്കൂൾ ഒന്നാം സ്ഥാനവും കുട്ടമല മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം സ്ഥാനവും നേടി.കാട്ടാക്കട എ.എസ്.ഐ ശ്രീകുമാർ സമ്മാന വിതരണം നടത്തി.സ്കൂൾ മാനേജർ ഫാ.ഡോ.വർഗീസ് നടുതല,പ്രിൻസിപ്പൽ ടോമി ജോസഫ്,വൈസ് പ്രിൻസിപ്പൽ എസ്.എസ്.ശോഭ,മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ ഫാ.ജസ്റ്റിൻ എന്നിവർ സംസാരിച്ചു.