mathai69

പോത്താനിക്കാട് : പോത്താനിക്കാട് ഫാർമേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റും, ഡി.സി.സി. അംഗവും, പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പുളിന്താനം മാപ്പിളകുടിയിൽ എം.എം. മത്തായി (69) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് പുളിന്താനം സെന്റ് ജോൺസ് ബസ്ഡഫാഗെ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി (റിട്ട. അദ്ധ്യാപിക സെന്റ് ജോൺസ് ഹയർ സെക്കൻ‌ഡറി സ്‌കൂൾ പുളിന്താനം) മക്കൾ : ബേസിൽ (അയർലണ്ട്), ദിവ്യ (ദുബായ്), ദീപ (ദുബായ്) മരുമക്കൾ: ബിനി മുളയാംകുഴിയിൽ പുല്ലുവഴി (അയർലണ്ട്), ജോമി ജോസഫ് ചക്കാലക്കുന്നേൽ വാഴക്കുളം (ദുബായ്), അനൂബ് പാലയ്ക്കൽ കോട്ടയം (ദുബായ്).