നെയ്യാറ്റിൻകര : ഡിസംബർ 1 ന് നെയ്യാറ്റിൻകര രൂപതയിൽ നടക്കുന്ന സമുദായ സംഗമത്തിന് മുന്നോടിയായി വിളംബര ബൈക്ക് റാലി തുടങ്ങി.രൂപതയിലെ കെ.സി.വൈ.എം സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച റാലി ബിഷപ്‌സ് ഹൗസിന് മുന്നിൽ ബിഷപ് ഡോ.വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു. കെ.സി..വൈഎം രൂപത പ്രസിഡന്റ് ജോജി ടെന്നിസൺ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ്, രൂപത ജനറൽ സെക്രട്ടറി സദാനന്ദൻ, സംസ്ഥാന സമിതി അംഗം എസ്.ഉഷകുമാരി.പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി നേശൻ , കെ.എൽ.സി.ഡബ്ല്യൂ.എ രൂപത പ്രസിഡന്റ് ബേബി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ബൈക്ക് റാലിക്കൊപ്പം തെരുവ് നാടകവും നടന്നു.