iti-dhanuvachapuram

പാറശാല: പാറശാല നിയോജക മണ്ഡലത്തിലെ കൊല്ലയിൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ധനുവച്ചപുരം ഗവ.ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു.കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 65 കോടി രൂപയുടെ മാസ്റ്റർപ്ലാനാണ് തയാറാക്കിയിട്ടുള്ളതെങ്കിലും ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 11.8 കോടി രൂപയുടെ നിർമ്മാണങ്ങളാണ് ഇപ്പോൾ നടത്തുന്നത്. നിർമ്മാണങ്ങളുടെ ഉദ്ഘാടനം 14 ന് തൊഴിൽ നൈപുണ്യവും,എക്‌സൈസും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.