നെടുമങ്ങാട് : 81 വിദ്യാലയങ്ങളിൽ നിന്നായി മൂവായിരത്തി അഞ്ഞൂറോളം കലാപ്രതിഭകൾ മാറ്റുരയ്‌ക്കുന്ന നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിനു നാളെ കരകുളത്ത് തിരി തെളിയുമെന്ന് സ്വാഗതസംഘം ചെയർപേഴ്സനും കരകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എം.എസ് അനില,ജനറൽ കൺവീനർ സതികുമാർ,ഉപജില്ലാ വിദ്യാഭ്യസ ഓഫീസർ എം.രാജ്‌കുമാർ എന്നിവർ അറിയിച്ചു.കരകുളം ഗവ.യു.പി.എസ്,ഗവൺമെന്റ് വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്.രാവിലെ 9ന് പി.ടി.എ പ്രസിഡന്റ് സുജു.എസ് പതാക ഉയർത്തും.സി.ദിവാകരൻ എം.എൽ.എ ഭദ്രദീപം തെളിയിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അദ്ധ്യക്ഷത വഹിക്കും.ഡി.കെ.മുരളി എം.എൽ.എ,നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ തുടങ്ങിയവർ പങ്കെടുക്കും.13ന് വൈകിട്ട് സമാപന സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്യും.കെ.എസ്.ശബരിനാഥ് എം.എൽ.എ സമ്മാനദാനം നിർവഹിക്കും.