തിരുവന്തപുരം: വാട്ടർ അതോറിട്ടിയുടെ അരുവിക്കരയിലെ കുപ്പിവെള്ള പ്ലാന്റ് കിഡ്കിന് കൈമാറുന്ന വിഷയം ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്തു മാത്രമേ തീരുമാനിക്കൂ എന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. എൻജിനിയേഴ്സ് ഫെഡറേഷൻ ഒഫ് കേരള വാട്ടർ അതോറിട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുവർഷത്തിനകം 10 ലക്ഷം വാട്ടർ കണക്ഷൻ നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും.
നന്ദാവനം കൃഷ്ണപിള്ള സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബിനോയ് വിശ്വം എം.പി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എൽ. ഉണ്ണികൃഷ്ണൻ, പ്രകാശ് ഇടിക്കുള, ആർ. ഗണേഷ്, പി. ശശിധരൻ നായർ, പി.കെ അനിൽകുമാർ, എം.എം ജോർജ്, സന്തോഷ് കുമാർ, സലിൻ പി, എം.എസ് അനില, ആനാട് സുരേഷ്, കെ.എസ് പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ബിനോയ് വിശ്വം എം.പി (പ്രസിഡന്റ്), വി.എസ് കൃഷ്ണകുമാർ (വർക്കിംഗ് പ്രസിഡന്റ്), എ. സുജാത (ജനറൽ സെക്രട്ടറി), എം.ആർ അനൂപ് (ട്രഷറർ), ക്രിസ്റ്റിൻ ഷീന, രഷ്മ ഡി വർമ്മ, സി. ജിതേഷ്, ലൂണ യു നായർ, എം. പ്രകാശൻ (വൈസ് പ്രസിഡന്റുമാർ), സാഗി സാംലാസ്, വി. ആദർശ്, പ്രജീഷ് മോൻ, പി. പ്രജിലേഷ്, വി. രൂപേഷ് ദാസ് (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.