നെടുമങ്ങാട്: വാളയാർ കേസിൽ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്നും കേസ് സി.ബി.ഐയെ ഏല്പിക്കണമെന്നും ആവിശ്യപ്പെട്ട് കോൺഗ്രസ് മൂഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജ്വാല തെളിച്ച് പ്രതിഷേധിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ശേഖരന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി മെമ്പർ രഘുനാഥൻനായർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വേട്ടംപള്ളി സനൽ, വാമനപുരം ബ്ലോക്ക് കമ്മിറ്റി അംഗം എൻ. രാജശേഖരൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ജി. ചിത്രരാജൻ, മൂഴി സുനിൽ, മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ കുളപ്പള്ളി സുനിൽ, പറയൻകാവ് സലിം, കുളപ്പള്ളി അജി, അഭിൻ ഷീരജ്, നാരായൺ, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.