തിരുവനന്തപുരം : ദക്ഷിണ കേരള മഹായിടവക (എസ് .ഐ.യു.സി) യുടെ വജ്രജൂബിലി ആഘോഷവും എസ്.ഐ.യു.സി ദിനാചരണവും റാലിയും സ്തോസ്ത്ര സംഗമവും ഇന്ന് മുതൽ 15 വരെ എൽ.എം.എസ് കോമ്പൗണ്ടിൽ നടക്കും. ഇതോടൊപ്പം മെഡിക്കൽ, ശാസ്ത്ര സാങ്കേതിക, സാംസ്‌കാരിക പ്രദർശനമൊരുക്കുന്ന ഡയമണ്ട് ഡെയ്‌സ് എക്സിബിഷൻ ബിഷപ്പ് ധർമ്മരാജ് റസാലം ഉദ്‌ഘാടനം ചെയ്യും. രാവിലെ 10 മുതൽ രാത്രി 9 വരെ എക്സിബിഷൻ നടക്കുമെന്ന് എക്‌സിബിഷൻ കോ ഓർഡിനേറ്റർ റവ. ഡോ. സി.ആർ. ഗോഡ്‌വിൻ അറിയിച്ചു.