തിരുവനന്തപുരം: പ്രമുഖ ബുട്ടീക്കായ സറീനയിൽ ടസർ ട്രോവിന്റെ പുതിയ സീസണിന് ഇന്ന് തുടക്കമാകും. ഛത്തീസ്ഗഡ്, ഭഗൽപൂർ, വാരണാസി തുടങ്ങിയ സ്ഥലങ്ങളിലെ നെയ്‌‌ത്തുപ്രതിഭകളുടെ കരവിരുതിൽ രൂപം കൊള്ളുന്ന ടസർ സാരികളുടെയും സൽവാറുകളുടെയും വിപുലമായ ശേഖരമാണ് 25 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിന്റെ മുഖ്യആകർഷണം. പാർട്ട്‌ലി ഡിസൈൻസ്, ഹാഫ് ആൻഡ് ഹാഫ് ഡിസൈൻസ്, പ്ളെയിസ്‌മെന്റ് ഡിസൈൻസ് എന്നിങ്ങനെയുള്ള അനവധി ഡിസൈനുകളും വ്യത്യസ്‌ത നിറങ്ങളും ടസർ ഡിസൈനർ സാരികൾക്ക് മാറ്രേകുന്നു. കലംകാരി, ഇൻഡിഗോ പ്രിന്റ്, ഫ്ളോറൽ ഡിസൈൻസ്, എംബ്രോയിഡറി, ഇക്കട്ട് തുടങ്ങിയവ ഉപയോഗിച്ച് അലങ്കരിച്ച ടസർ സാരികൾക്ക് അനുയോജ്യമായ റെഡിമെയ്ഡ് ബ്ളൗസുകൾക്കും ബ്ളൗസ് മെറ്റീരിയലുകൾക്കും ടസർ സർവാർ സ്യൂട്ടുകളും ഇവിടെ ലഭിക്കും. സ്റ്റാച്യൂ- ജനറൽ ആശുപത്രി റോഡിലെ കാത്തലിക് സെന്ററിൽ പ്രവർത്തിക്കുന്ന സറീന ' ടസർ ട്രോവ് ' പ്രമാണിച്ച് 17, 24 തീയതികളും തുറന്നുപ്രവർത്തിക്കും. ഫോൺ: 9387721322, 9037393929.