haja

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് സ്റ്റേഷൻ പരിധിയിലെത്തിയ നിരവധി കേസുകളിൽ പ്രതിയായ കരിമഠം സ്വദേശി ഹാജ ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിൽ. വിവിധ കേസുകളിൽ പ്രതിയായ ഇയാൾ ആറു മാസത്തേക്ക് ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നത് തിരുവനന്തപുരം റേഞ്ച് ഐ.ജി തടഞ്ഞിരുന്നു. വെള്ളിയാഴ്ച വിലക്ക് ലംഘിച്ച് ഇയാൾ അമ്പലത്തറ കല്ലടിമുഖത്ത് എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് പൊലീസ് സ്ഥലത്തെത്തി. പൊലീസിനെ കണ്ട് ഓടിയ പ്രതിയെ പിൻതുടർന്ന് കല്ലടിമുഖം കോളനി ഗ്രൗണ്ടിൽ വച്ച് പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.