sk

തിരുവനന്തപുരം: എസ്.കെ ആശുപത്രിയുടെ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കാർമ്മൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ചർച്ച സംഘടിപ്പിച്ചു. പ്രതിരോധ വകുപ്പ് പി.ആർ.ഒ ധന്യസനൽ ഉദ്ഘാടനം ചെയ്‌തു. ആശുപത്രിയിലെ കൺസൾട്ടന്റ് പൾമോണളജിസ്റ്റ് ഡോ. പദ്മാവതിയാണ് ക്ളാസുകൾ നയിച്ചത്. സ്‌കൂൾ പ്രിൻസിപ്പൽ എം.എസ്. അ‌ഞ്ജന മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചുവന്ന റിബൺ ധരിച്ചാണ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തത്. 25 സ്‌കൂളുകളിലെയും കോളേജുകളിലെയും 4000ലധികം വിദ്യാർത്ഥികളെയും കമ്പനികളെയും റസിഡൻഷ്യൽ അനുബന്ധ സ്ഥാപനങ്ങളെയും കാമ്പെയ്‌നിന്റെ ഭാഗമായി ഉൾപ്പെടുത്താനാണ് എസ്.കെ ആശുപത്രിയുടെ പദ്ധതി.