orchad-india

തിരുവനന്തപുരം: സന്നദ്ധ കലാ-സാംസ്കാരിക സംഘടനയായ ഓർച്ചഡ് ഇന്ത്യ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ അവാർഡ് വിതരണചടങ്ങ് പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലും എ പ്ലസ് നേടാൻ വിദ്യാർത്ഥികൾക്കാവണമെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷാ കൺട്രോളർ ഡോ.എ.കെ. നമ്പ്യാർ അദ്ധ്യക്ഷനായി. വി.എം. ഗോപാലകൃഷ്ണൻ, റീജ, അവാർഡ് ജേതാവ് അനന്തു .വി.ആർ തുടങ്ങിയവർ സംസാരിച്ചു. മണിരാജ് കുറിയേരി സ്വാഗതവും ശ്രീവല്ലഭൻ നന്ദിയും പറഞ്ഞു.