തിരുവനന്തപുരം: കേരളത്തിലെ വിവിധ ഫാമുകളിൽ ജോലി ചെയ്യുന്ന കാഷ്വൽ തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ചു നൽകണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഫാം വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.നായിഡു കൃഷിവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി നേതാക്കൾ അറിയിച്ചു. ഫാം വർക്കേഴ്സ് യൂണിയൻ ശ്രീദേവി, സെക്രട്ടറി റീത്ത, കറുപ്പ് സ്വാമി, പി.ബാലകൃഷ്ണൻ നായർ, ബൈജു എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.