malayinkil

മലയിൻകീഴ്: സുഹൃത്തിന്റെ ഭാര്യയെ കടന്നു പിടിച്ച മുളയറ സ്വദേശി പിടിയിൽ. ചെറുകോട് മേക്കുംകര വീട്ടിൽ അജയൻ (42) ആണ് പിടിയിലായത്. മേസ്തിരി പണിക്കാരനായ ഇയാൾ കൂട്ടുകാരന്റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. വിളപ്പിൽശാല സർക്കാർ ആശുപത്രിക്ക് സമീപമുള്ള മണ്ണയം രെഹോബോത്ത് വീട്ടിൽ ഭാര്യയും മക്കളുമൊത്ത് ഇയാൾ വാടകയ്ക്ക് താമസിക്കുകയാണ്. അജയൻ ഇന്നലെ യുവതിയുടെ വീട്ടിലെത്തുമ്പോൾ കൂട്ടുകാരൻ ഇല്ലായിരുന്നു. യുവതിയോട് സംസാരിച്ചിരിക്കുന്നതിനിടെ കടന്ന് പിടിക്കുകയായിരുന്നു. നിലവിളിച്ച് പുറത്തേക്ക് ഇറങ്ങിയോടാൻ ശ്രമിക്കവേ സുഹൃത്ത് സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിളപ്പിൽശാല എസ്.ഐ ഷിബുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.