01

ശ്രീകാര്യം: തന്റെ പ്രിയപ്പെട്ട മകൻ ആത്മഹത്യ ചെയ്തതറിഞ്ഞ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. ചെമ്പഴന്തി ഉദയഗിരി മണികണ്ഠ വിലാസത്തിൽ പരേതനായ നടരാജന്റെ ഭാര്യ ലളിതയാണ് (75) മകന്റെ വേർപാടറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരിച്ചത്. കഴിഞ്ഞ ദിവസം ഇവരുടെ മകൻ മണികണ്ഠനെ (37) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലളിത മകന്റെ മരണവിവരം അറിഞ്ഞു അസ്വസ്ഥയാവുകയും ഇന്നലെ പുലർച്ചെ 4.30തോടെ മരിക്കുകയുമായിരുന്നു. മക്കൾ : എൽ.സിന്ധു, രജനി സുരേഷ്, പരേതയായ ബിന്ദു.മരുമക്കൾ: വി.ഷാജു,എൻ.സുരേഷ്.