തിരുവനന്തപുരം : ശാസ്തമംഗലം കൊച്ചാർ റോഡ്, ത്രിവേണി ഗാർഡൻസ് ഗുരുകൃപയിൽ കെ. ഗോവിന്ദൻ നായർ (85, റിട്ട. മാർക്കറ്റിംഗ് മാനേജർ, കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈൽ കോർപ്പറേഷൻ) നിര്യാതനായി. കൊച്ചാർ റോഡ് റസിഡന്റ്സ് അസോസിയേഷൻ മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: യമുന. മക്കൾ: പാർവതി ശങ്കർ, ഗോപകുമാർ ജി. മരുമക്കൾ: ശങ്കർ പി.ജി, നിഷി. സംസ്കാരം: ഇന്ന് രാവിലെ 11.30ന് ശാന്തികവാടത്തിൽ.

സരസ്വതി അമ്മാൾ

പേരൂർക്കട : ഇന്ദിരനഗർ പ്ളോട്ട് നമ്പർ 64 ൽ മംഗളസരസിൽ പരേതനായ എം.എസ്. ശ്രീധരന്റെ (റിട്ട. മലയാള മനോരമ ലേഖകൻ) ഭാര്യ കെ. സരസ്വതി അമ്മാൾ (88, റിട്ട. ടീച്ചർ) നിര്യാതയായി. മക്കൾ: സിന്ധു, ഭാഗ്യലക്ഷ്മി, ഗോപകുമാർ. മരുമക്കൾ: വേണുഗോപാൽ, മോഹൻരാജ്, സ്വപ്ന. സംസ്കാരം: ഇന്ന് വൈകിട്ട് 3ന് തൈക്കാട് ശ്മശാനത്തിൽ.