തിരുവനന്തപുരം: ലാ അക്കാഡമി ലാ കോളേജിൽ മൂന്ന് ദിവസമായി നടന്ന 19ാമത് നാഷണൽ ക്ളൈന്റ് കൺസൾട്ടിംഗ് മത്സരത്തിൽ മഹാരാഷ്ട്ര നാഷണൽ ലാ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ രവിശർമ, കേദാർ എസ്. വരദ എന്നിവർ വിജയികളായി. തിരുവനന്തപുരം ഗവ. ലാ കോളേജ് വിദ്യാർത്ഥികളായ അശ്വിൻ അശോക് ജെ, അൻസിക പോൾ എന്നിവർ റണ്ണേഴ്സ് അപ്പായി. കേരള ലാ അക്കാഡമി കാമ്പസിൽ നടന്ന സമാപന സമ്മേളനത്തിൽ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരായ പി. വിശ്വനാഥൻ, ഗോപിനാഥ് മേനോൻ, സി.ബി.ഐയുടെ പബ്ളിക്ക് പ്രോസിക്യൂട്ടർ ശാസ്തമംഗലം എസ്. അജിത്ത്, ലാ അക്കാഡമി മൂട്ട് കോർട്ട് സൊസൈറ്റി ചെയർമാനും ഹൈക്കോടതി അഭിഭാഷകനുമായ നാരഗാജ് നാരായണൻ എന്നിവർ പങ്കെടുത്തു.