കാട്ടാക്കട:കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തീപിടിച്ചു. ഇടിമിന്നലിനെത്തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. കുട്ടികളുടെ പരീക്ഷ പേപ്പറുകൾ, കസേരകൾ, കമ്പ്യൂട്ടറുകൾ, ഓഫീസ് ഉപകരണങ്ങൾ ഉൾപ്പെടെ കത്തിയെന്നാണ് പ്രാഥമിക വിവരം. മഴയായതിനാൽ ആരും ശ്രദ്ധിച്ചില്ല. മഴ തോർന്ന ശേഷം കെട്ടിടത്തിന് മുകളിലൂടെ പുക ഉയരുന്നത് കണ്ട് തുറന്നു നോക്കിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. ഉടൻതന്നെ കാട്ടാക്കട ഫയർഫോഴ്സ് എത്തി തീ കെടുത്തി. ആളപായമില്ല.