തിരുവനന്തപുരം: മാവോയിസ്റ്റുകളെന്ന പേരിൽ ഏഴ് പേരെ വെടിവച്ചുകൊന്ന മുഖ്യമന്ത്രി പിണറായി വിജയന് കമ്മ്യൂണിസ്റ്റ് മുഖം നഷ്ടമായിരിക്കുകയാണെന്നും അതിനാൽ അദ്ദേഹം രാജിവയ്ക്കണമെന്നും ആൾ ഇന്ത്യ ഐക്യമഹിളാ സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വാളയാറിലെ സഹോദരിമാരുടെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് സി.രാജലക്ഷ്‌മി ആവശ്യപ്പെട്ടു. യോഗത്തിൽ കെ.സിസിലി, എസ്.ശോഭ, ലീലാമ്മ, ശ്രീദേവി, ലീലാമണി തുടങ്ങിയവർ സംസാരിച്ചു.