തിരുവനന്തപുരം: അംഗപരിമിതിയുള്ള വ്യക്തികളുടെ അന്താരാഷ്ട്രദിനാചരണത്തോടനുബന്ധിച്ച് കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ)​ ജില്ലാ ഘടകവും ഐ.എ.പി.എം.ആർ കേരള ഘടകവും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. 8 മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 'ഭാവി നിങ്ങൾക്കുമുണ്ട്' എന്ന വിഷയത്തിൽ ഇംഗ്ലീഷിലോ മലയാളത്തിലോ 6 പുറത്തിൽ കവിയാത്ത രചനകളാണ് മത്സരത്തിനായി അയക്കേണ്ടത്. രചനകൾ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രമോ സ്കൂൾ ഐഡന്റിറ്റി കാർഡിന്റെ പകർപ്പോ സഹിതം 20നകം കെ.ജി.എം.ഒ.എ ഹെഡ്ക്വാർട്ടേഴ്സ്, ജനറൽ ആശുപത്രിക്ക് എതിർവശം, റെഡ് ക്രോസ് റോഡ്, വഞ്ചിയൂർ, തിരുവനന്തപുരം എന്ന വിലാസത്തിലോ tvmkgmoa@yahoo.com എന്ന ഇ മെയിലിലോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9747225493,​ 8547720603.